Thursday, May 7, 2009

മൂന്നാറില്‍ മഴപെയ്യുമ്പോള്‍....


ലാവലിന്‍ ഹര്‍ത്താല്‍ ദിവസം രാവിലെ ലാലിന്റെ വിളി വന്നപ്പോള്‍ തന്നെ വിചാരിച്ചു എങ്ങോട്ടൊ യാത്രയയിരിക്കുമെന്നു.ഹര്‍ത്താല്‍ ബൈക്കില്‍ കറങ്ങാന്‍ പറ്റിയ രസകരമായ ദിവസമാണെന്നതില്‍് എനിക്കും അഭിപ്രായവത്യാസമില്ലാത്തതിനാല്‍് അല്പസമയത്തിനുള്ളില്‍ മുറ്റത്ത്‌ ലാലിന്റെ ബൈക്ക് മുരണ്ടുനിന്നു.
വെല്ലസ്ലി സായിപ്പിന്റെ ബംഗ്ലാവും ഗോള്‍ഫ് കോഴ്സും ഒക്കെയുള്ള മൂന്നാറിലെ ചെണ്ടുവരൈ ആണ് ഡേസ്റ്റിനെഷന്‍്.മൂന്നാര്‍ ടോപ്‌സ്റ്റേഷന്‍ റോഡില്‍ കുണ്ടളയില്‍ നിന്നും ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ മനോഹരവും പ്രശാന്തവുമായ ഈസ്ഥലത്തെത്താം.നെപോളിയനെ തോല്പിച്ച വെല്ലസ്ലിയുടെ ചരിത്രം ഉറങ്ങുന്ന ബംഗ്ലാവും ഇവിടുത്തെ ക്ലബും എല്ലാം മൂന്നാറിന്റെ തിരിക്കകുകളില്‍ നിന്നും സഞ്ചാരികളില്‍ നിനും ഏറെ അകലെയാണ്.പലതവണ പോയപ്പോലും ക്യാമറ ഇല്ലാത്തത് മൂലം വലിയ നഷ്ടബോധം തോന്നിയിട്ടുണ്ട്
പൈനാവില്‍ നിന്നും വെള്ളത്തൂവല്‍വഴി മൂന്നാര്‍ എത്തുമ്പോള്‍ തന്നെ മഴയുടെ വഴിയൊരുക്കി തണുത്ത കാറ്റടിച്ചു തുടങ്ങിയിരുന്നു.മാട്ടുപെട്ടിക്കു ശേഷം മഴയില്‍കുതിര്‍ന്നു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും കുണ്ടളയില്‍ യാത്ര അവസാനിപ്പികേണ്ടിവന്നു.വഴിവക്കിലെ ചോര്‍ന്നൊലിക്കുന്ന ചെറിയ ചായതട്ടിലെക്ക് കയറി നനഞ്ഞ ബെഞ്ചില്‍ സ്ഥാനം പിടിക്കുമ്പോള്‍ തന്നേ ചെണ്ടുവരൈ പോക്ക് ഒരിക്കല്‍കൂടി മാറ്റിവെച്ചു.

മഴ നനഞ്ഞു നിന്ന പ്രായംചെന്ന എസ്റ്റേറ്റ്‌ തൊഴിലാളിയുമായി ഒന്ന് ചെങ്ങാത്തപെട്ടു പഴയകഥകള്‍ ചുരണ്ടിയെടുക്കന്‍് ഒരുശ്രമം ചായകുടിക്കുന്നതിനോപ്പം നടത്തി നോക്കി.പഴയ റെയില്‍പാതയും കേപ്പയും അരിയുമൊക്കെ തൂങ്ങി നീങ്ങിയിരുന്ന റോപ്പ് വേയും അയാളുടെ മങ്ങിയ ഓര്‍മകളില്‍ ഉണ്ട്.അറുപത്തിഅന്ചിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ഈ റെയില്‍ വീണ്ടും പണിയാന്‍ പണംതേടി നാട്ടിലേക്ക് മടങ്ങിയ സായിപ്പു പാപ്പരായിപോയത്രേ.ഇന്നും പലയിടങ്ങളിലും റോഡ്‌ കുഴിക്കുമ്പോള്‍ ഇരുമ്പ് പാളങ്ങള്‍ കിട്ടാറുണ്ട്‌ പോലും.

നൂറു വര്‍ഷത്തിന്റെ പഴക്കമുള്ള റോപ്പ് വേയുടെ ചില ചക്രങ്ങള്‍ ഇന്ന് ഒരു പെട്ടിക്കടയുടെ കാലുകളാണ്.റെയില്‍പാളത്തിന്റെ അവസാന കഷ്ണം മൂന്നാറിലെ CSI പള്ളിയുടെ ഗേറ്റില്‍ അടുത്ത കാലംവരെ ഉണ്ടായിരുന്നു.ചൂട് ചായയും വടയും കഴിച്ചു മഴ കണ്ടിരുനപ്പോള്‍ ചെണ്ടുവരൈ പോകാന്‍ പോകാത്തതിന്റെ വിഷമംമാറി.അത്ര സുന്ദരമായ മഴ.അതിന്റെ ഭംഗി പകര്‍ത്താന്‍ ഞാന്‍ നടത്തിയ ചില ദയനീയ ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍.


31 comments:

  1. അത്ര സുന്ദരമായ മഴ.അതിന്റെ ഭംഗി പകര്‍ത്താന്‍ ഞാന്‍ നടത്തിയ ചില ദയനീയ ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍.

    ReplyDelete
  2. saramilla mazha mariyal veendum pokam

    ReplyDelete
  3. സോജാ;
    മഴ ചതിച്ചുവല്ലേ...
    ചെണ്ടുവരൈയിലെ കാഴ്ചകള്‍ ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയയിരുന്നു..
    എതായാലും അടുത്തുതന്നെ പോസ്റ്റുമെന്നു വിചാരിക്കട്ടെ..

    ReplyDelete
  4. ചിത്രങ്ങള്‍ കൊള്ളാം ട്ടോ

    ReplyDelete
  5. കണ്ടിട്ട് അത്ര ദയനീയമായി തോന്നുന്നില്ലല്ലോ. ചെണ്ടുവരൈ അടുത്ത തവണയാവട്ടെ. കാണാത്തത് അതി മധുരതരമായ കാഴ്ചകള്‍ ആയിരിക്കാം അല്ലെ.

    മൂന്നാറിലെ മഴ കാണാന്‍ ഒരു ദിവസം വരുന്നുണ്ട്.

    (ബാനര്‍ ഇമേജ് മനോഹരം.)

    ReplyDelete
  6. So, when r we planning a trip to chentuvarai? The sooner, the better ... :)

    ReplyDelete
  7. സോജാ .. സാരമില്ല.
    ശ്രമിക്കുക, അടുത്ത പ്രാവശ്യം വിജയിക്കും:)

    ReplyDelete
  8. നല്ല മഴയുള്ളപ്പോള്‍ ഒരിക്കല്‍ മൂന്നാറില്‍ ചെന്ന് ഏതെങ്കിലും ചെറിയൊരു ചായക്കടയുടെ ഇറയത്ത് അല്‍പ്പം വെള്ളം തെറിച്ച് വീഴുന്ന ഭാഗം നോക്കി, ഇടയ്ക്കിടയ്ക്ക് ഓരോ കട്ടന്‍ ചായ മൊത്തിക്കുടിച്ച്, ഒരു ബഞ്ചില്‍ നല്ലൊരു പുസ്തകം ഏതെങ്കിലും വായിച്ച് വൈകുന്നേരം വരെ ...... ഹോ ആലോചിക്കുമ്പോള്‍ത്തന്നെ കുളിര് കോരുന്നു.

    ReplyDelete
  9. പൂർത്തിയാക്കിയ പ്രവർത്തികളും ലക്ഷ്യം കണ്ട യാത്രകളും മാത്രമല്ല, എല്ലാ ശ്രമങ്ങളും വിജയങ്ങളാണ്‌.മറ്റൊരു ദിനം,മറ്റൊരു ശ്രമം...... കാത്തിരിക്കുന്നു.

    ReplyDelete
  10. മൂന്നാറില്‍ റെയില്‍ പാത ഉണ്ടായിരുന്നു എന്ന കാര്യം സോജന്റെ ഈ പോസ്റ്റില്‍ നിന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്, സായിപ്പുമാര്‍ നമ്മളെ കൊള്ളയടിച്ചും, അടിമകളാക്കിയും, കുറെ കൂത്താടിയെങ്കിലും അവരുടെ സംഭാവനകളല്ലാതെ എന്താണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉള്ളതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

    ReplyDelete
  11. ചിത്രങ്ങള്‍ കൊള്ളാം

    ReplyDelete
  12. മനോഹരം..

    ചിത്രങ്ങള്‍ ചൂടോടെ പോസ്റ്റിയതിനു നന്ദി..

    മൂന്നാറില്‍ റോഡ് സൈഡിലുള്ള ഒരു റിസോര്‍ട്ടില്‍ കയറിയത് ഓര്‍ക്കുന്നു. ചെങ്കുത്തായ മലയില്‍ ഉണ്ടാക്കിയ താഴത്തെ നിലകള്‍ പാതി ഭൂഗര്‍ഭമായും മറ്റും...

    മൂന്നാര്‍ പോലെ സ്വപ്നതുല്യമായ സ്ഥലം വേറെയുണ്ടോ, രണ്ടാമത് നെല്ലിയാമ്പതിയും, മൂന്നാമത് പൊന്മുടിയും.....

    നമ്മുടെ സിനിമകളില്‍ പോലും മൂന്നാര്‍ ഇപ്പോള്‍ കാണാനില്ല. എല്ലാരും സിംഗപ്പൂരും ദുബായും ന്യൂസിലന്‍ഡും പോയിട്ടല്ലേ ഷൂട്ട്...

    ReplyDelete
  13. മഴചിത്രങ്ങള്‍ ... കൊള്ളാം

    ReplyDelete
  14. കുറച്ചുകൂടി ചിത്രങ്ങള്‍ പ്രതീക്ഷിച്ചു. ഞാനും പോയിരുന്നു മൂന്നാറില്‍ മൂന്നാഴ്ച മുന്‍പു്.

    ReplyDelete
  15. മനസ്സിലാകെ തണുപ്പു വീഴ്ത്തുന്ന മനോഹരമായ ചിത്രങ്ങൾ. വിവരണവും നന്നായിരിക്കുന്നു

    ReplyDelete
  16. kollam... adutha aazhcha pokunnund....

    ReplyDelete
  17. ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പഴയ ഒരു മൂന്നാര്‍ യാത്ര ഓര്‍മ്മ വന്നു

    ReplyDelete
  18. ഹരീഷേ ,പ്രദീപേ ,പാവത്താനെ,സജീ ..വീണ്ടും പോകാന്‍ പ്ലാന്‍ ഉണ്ട് .പക്ഷെ മഴ സമ്മതിക്കുമെന്ന് തോന്നുന്നില്ല.
    ഫസല്‍,മോഹന്‍,ശ്രീ,ഷാനവാസ് ....കാഴ്ച്ചയുടെ നൂറിലൊന്നു സുഖം ചിത്രങ്ങളില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല.
    ഷിജു ..100 വര്ഷം മുന്‍പ് ഒരു റെയില്‍ എന്ജിനെ ഇന്ഗ്ലണ്ടില് നിന്നും പൂര്‍ണമായി ഘടിപ്പിച്ചു കൊച്ചിയിലെത്തിച്ചു മലകളിലൂടെ തള്ളി കയറ്റി മൂന്നാറില്‍ എത്തിക്കുക എന്നത് ശരിക്കും സായിപ്പന്‍ മാര്‍ക്ക് മാത്രം ചിന്തിക്കാന്‍ പറ്റുന്ന കരയ്മാണല്ലെ?

    ആചാര്യ...ശരിയാണ്..മൂന്നാര് പോലെ മൂന്നാര് മാത്രം..പിന്നെ അധികം സിനിമകാര്‍ വരതിരിക്കുന്നതല്ലേ നല്ലത്..മൂന്നാറിന്റെ പവിത്രത സൂക്ഷിക്കാന്‍..
    എഴുത്തുകാരി ,നീലാംബരി ..മൂന്നാര്‍ യാത്ര അടിച്ചു പോളിയിരുന്നെന്നു വിശ്വസിക്കുന്നു
    ലക്ഷ്മി,അരുണ്‍ ..നന്ദി
    ഷാജി ..ഉടനെ നന്മുക്കൊന്നുകൂടി പോകാം
    നിരക്ഷരാ ഞാന്‍ ഈ വിവരണങ്ങളിലും ചിത്രങ്ങളും വരുത്താന്‍ ശ്രമിച്ച ഫീലിംഗ് ശരിക്കും താങ്കളുടെ കമെന്റില്‍ നിന്നും അതിലും നന്നായി കിട്ടുന്നുണ്ട്‌ ..നന്ദി

    ReplyDelete
  19. ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍.. മുന്നാറില്‍ പോവാന്‍ കൊതി ആവുന്നു... കോടമഞ്ഞും.. ചാറ്റല്‍ മഴയും നനഞ തേയില കുന്നുകളും ഒക്കെ കാണാന്‍ കൊതി ആവുന്നു

    ReplyDelete
  20. മൂന്നാറിനെ പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷെ മഴ നനഞ്ഞു കാണുന്നത് ആദ്യം. നല്ല ചിത്രങ്ങള്‍...

    ReplyDelete
  21. very nice.................
    :-)
    mazhayum moonnaarum............

    ReplyDelete
  22. Manassiloru thanuppu...!

    Nannayittundu chitrangalum vivaranavu...

    ReplyDelete
  23. മോശമായിട്ടില്ല കേട്ടോ.. :)

    ReplyDelete
  24. ട്രയിനിന്റെ കാര്യം ആദ്യമായാണ് കേള്‍ക്കുന്നത്, സോജന്‍.
    റോപ്പ് വേയുടെ അവശിഷ്ടങ്ങള്‍ കണ്ടിട്ടുണ്ട്. ടോപ്പ് സ്റ്റേഷനില്‍ റോപ്പ് ഘടിപ്പിച്ച തറയും മറ്റും അടുത്തകാലം വരെ ഉണ്ടായിരുന്നു.

    ReplyDelete
  25. മൂന്നാര്‍......മൂന്നാര്‍......മൂന്നാര്‍......
    വേറൊന്നും പറയാനില്ലേ ?
    ഇതെത്ര പ്രാവശ്യം കണ്ടിരിക്കുന്നു !
    ഇനി ഈ പരിപാടി വേണ്ട ...... ഇന്ന് നിര്‍ത്തിക്കോണം !









    അടുത്ത വിവരണം നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ........
    ഇത് കാണാതെ പഠിച്ചു ..... വേറെ വരട്ടെ .....
    മൂന്നാര്‍ പോയ ഒരു ഫീല്‍ ഉണ്ട് ! നല്ല വിവരണം !
    കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്കായി കണ്ണില്‍ എണ്ണയൊഴിക്കാതെ കാത്തിരിക്കുന്നു !

    മൂന്നാര്‍ ജയ് ഹോ ............. ജയ് ഹോ

    ReplyDelete
  26. മൂന്നാറും മാട്ടുപ്പെട്ടിയും എല്ലാം സര്‍ക്കാര്‍ ചെലവില്‍ ഒരു യാത്രെ നടത്തിയിരുന്നു....പക്ഷേ ക്യാമറ എന്ന സാധനം അന്ന് നാലയലത്ത്‌ പോലും ഇല്ലാതിരുന്നതിനാല്‍ ഈ മൂന്നാര്‍ കാണാന്‍ വന്നു.പക്ഷേ....

    ReplyDelete
  27. Adyamay oru bloginu comment idunnu athu oru sahapravarthakante blog ayathil santhosham... oru bloggere jeevanode kanunnathilum santhosham.. Thiruvananthapurathinu purathe lokam kandittillatha enikku ithokke manohara kazhchakal.. nalla post..

    ReplyDelete
  28. മൂന്നാര്‍ പോസ്റ്റില്‍ ഫോട്ടോകള്‍ കുറവായിപ്പോയതില്‍ എനിക്ക് പരിഭവം ഉണ്ട്...വിവരണം സോ ഗ്രേറ്റ്....

    ReplyDelete
  29. ലക്ഷ്യത്തേക്കാളേറേ യാത്രയ്ക്ക് പ്രാധാന്യം നല്‍കുന്ന ആളായതിനാല്‍ ഈ യാത്രയും മനോഹരമെന്നേ ഞാന്‍ പറയൂ. അടുത്ത തവണ മഴ വഴി മുടക്കാതെ ലക്ഷ്യത്തിലെത്താന്‍ സാധിക്കട്ടെ. :-)

    ReplyDelete