
കാലം..ഒരുപുലര്‍ കാലം..കുളിരല തേടും കിളികുല..(ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നി വരും തേന്‍..(ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )

സഹ്യന്‍റെ മക്കള്‍ (ഫോട്ടോ കടപ്പാട് ജോമോന്‍ ഐറിസ് )
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
മാധ്യാനഹ്ങ്ങള്

നിദ്രകൊണ്ടീടുമി നീലതടാകത്തില് ഉച്ചകൊടുംവെയില്‍ മാഞ്ഞശേഷം...

വെയില്‍ മങ്ങി മഞ്ഞകതിര് പൊങ്ങി..വിയതന്കനത്തിലെ...

ഒരു സന്ധ്യകൂടി
ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി ..എനിക്കിനി ഒരു ജന്മം കൂടി...
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ഈ കൊച്ചുഗ്രാമം തൊടുപുഴ കട്ടപ്പന റോഡിലാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സന്ക്ച്ചറിയുമ് ഇടുക്കി തടാകവും നല്ല മനുഷ്യരുമുള്ള(ഞാന്‍ ഒഴിച്ച്) സുന്ദരഗ്രാമം
ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി ..എനിക്കിനി ഒരു ജന്മം കൂടി...
ReplyDeleteഹാ!!! സോജന്‍...
ReplyDeleteനമ്മുടെ നാടിന്റെ സുന്ദരങ്ങളായ ഫോട്ടോകള്‍ കണ്ട് എന്റെ കണ്ണൂകള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു!!
നന്ദി നാട്ടുകാരാ.... ഈ പോസ്റ്റിനു
ഇങ്ങനെ ഒരു ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാ കുട്ട്യേ
ReplyDeleteപൈനാവ് സുന്ദരഗ്രാമം
ReplyDeleteമാഷെ ടോകിയോ വിശേഷങ്ങളും പോരട്ടെ
ReplyDeleteമലകള്‍ക്കിടയിലൂടെ കോടയിറങ്ങി വരുന്ന മനോഹരമായ കാഴ്ച്ച മൂന്നാറില്‍ കണ്ടിട്ടുണ്ട്. അത് പൈനാവിലും കാണാന്‍ പറ്റുമെന്ന് ഇപ്പോഴാണറിഞ്ഞത്. തൊടുപുഴ എനിക്ക് ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്. അവിടെ എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി വീട് വെച്ച് സെറ്റില്‍ ചെയ്യാനായി കുറേ നടന്നു. സ്ഥലമൊന്നും കിട്ടിയില്ല. അവസാനം പെരുമ്പാവൂറാണ് സ്ഥലവും ഒരു 40 കൊല്ലം പഴക്കമുള്ള ഓടിട്ട വീടും കിട്ടിയത്. പൊട്ടിയ ഓടുകളൊക്കെ മാറ്റി വീടിന് ചുറ്റും വരാന്തയൊക്കെ ഉണ്ടാക്കി ഞാനാ വരാന്തയില്‍ ഉണ്ടാകും വയസ്സാന്‍ കാലത്ത് (അത് ആയിക്കഴിഞ്ഞു) സോജന്‍ ആ വഴി പോകുമ്പോള്‍ കയറി നോക്കണേ ? :) :)
ReplyDeleteഹരീഷേ..
ReplyDeleteകമന്റിനു നന്ദി.ഈ പടങ്ങള്‍ മൂന്നു നേരം കാണുമ്പൊള്‍ കരച്ചില്‍ എനിക്കും വരാറുണ്ട്.ഇനി
10 ദിവസങ്ങള്‍ക്കുള്ളില്‍ തിരിചെത്താമല്ലോ എന്നോര്‍ത്ത് സമാധാനിക്കുന്നു(മേയ് ദിനത്തില്‍ വീണ്ടും ഞാന്‍ എന്റെ ഗ്രാമത്തില്‍ )
അരുണേ : തീര്‍ച്ചയായും ഇതൊരു വലിയ ഭാഗ്യമായി തോന്നുന്നു.പ്രത്യേകിച്ച് നാട്ടിലില്ലതപ്പോള്‍
നിരക്ഷരാ : എനിക്കും ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്(അവിടുത്തെ ചൂടു ഒഴിച്ച്).തീര്‍ച്ചയും വരും ..ആ ഓടിട്ട വീടിന്റെ വരാന്തയില്‍.ഒരു വയസാന്കാലം മുഴുവന്‍ ഓര്‍ക്കനുള്ളത്തില്‍ കൂടുതല്‍ യാത്രനുഭാവങ്ങലുമായി ചാര്കസേരയില്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന മാഷിനെ ഒന്ന് ശല്യം ചെയ്തിട്ടേ പോകൂ.:)
സജി : കമന്റിനു നന്ദി.ടോക്കിയോ വിശേഷങ്ങള്‍ എല്ലാം ക്യാമറയില്‍ ഉറക്കമാണ് ഉടനെ പൊടിതട്ടി എടുക്കാം
തൊടുപുഴ എഞ്ചിനീയറിഗ് കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്തു.. ഡെയിലി പൈനാവ്, കുളമാവ് , തുംബിച്ചി, ഇലവീഴാപൂഞ്ചിറ, കോളപ്ര ഷാപ്പ്, നാടുകാണി.... കറങ്ങിനടന്നത് ഓറ്ക്കുന്നു. അവസാനം ഇടുക്കിയില്‍ കാടിനുള്ളില്‍ വെച്ച് എന്റെ ജീവിത പങ്കാളിയെയും കിട്ടി (മക്കുവള്ളി കാട്ടില്‍, പറപ്പുറത്തു വെച്ച് തെന്നിവീണ് കൊക്കെലെയ്ക്ക് വീഴാന്‍ പോയപ്പോ, ആ കൊച്ചു കയ്യില്‍ കേറിപ്പിടിച്ചതാ, പിടി 5 വറ്ഷം കഴിഞ്ഞും വിട്ടിട്ടില്ല. അടുത്ത വറ്ഷം വിവാഹം). ചിത്രങ്ങള്‍ കണ്ടപ്പോ കോണ്ക്രീറ്റ് കാടിനുള്ളില്‍ ഇരിയ്ക്കുന്ന എനിയ്ക്ക് എന്തോ ഒരു വല്ലായ്മ പോലെ. വെഷമിപ്പിച്ചുകളഞ്ഞല്ലോടോ മാഷേ..
ReplyDeletehttp://neelambari.over-blog.com/
പ്രിയ നീലാംബാരാ..
ReplyDeleteവിവഹാശംസകള്
പൈനാവ് ക്വാർട്ടേഴ്സ് ഓർമ്മകളിൽ തെളിയുന്നു...തണുത്ത വെയിലുകളും....
ReplyDeleteചിരപരിചിതമായ സ്ഥലങ്ങളാണെങ്കിലും ഓരോ തവണ കാണുമ്പോഴും ആകെയൊരു സുഖം. ചിത്രങ്ങള്‍ക്ക് നന്ദി. :)
ReplyDeleteഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി ..എനിക്കിനി ഒരു ജന്മം കൂടി...
ReplyDeleteഎന്റെ ഇഷ്ട്ടപ്പെട്ട ഒരു ലൊക്കേഷന്‍, പൈനാവ്, ചെറുതോണി, കട്ടപ്പന.....
പൈനാവ് എനിക്കും ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്
ReplyDeleteസോജാ..,
ReplyDeleteഈ മനോഹര തീരത്ത് ജീവിക്കാന്‍ ഒരു ജന്മം കൂടി വേണം അല്ലെ.
നോം കടാക്ഷിച്ചിരിക്കുന്നു . ഒന്നല്ല ഒരു നൂറു വട്ടം ആയിക്കോട്ടെ:)
എന്റീശ്വരാ!! ഇതെന്തൊരു ഭംഗിയാ ഈ ചിത്രങ്ങൾക്ക് !!
ReplyDeleteനീലാംബരിയുടെ കമന്റ് കലക്കി.
ReplyDeleteഒരു ധര്‍മ്മേന്ദ്രാ-ഹേമമാലിനി സ്റ്റോറി പോലെ.
തകര്‍ത്തു കൊച്ചേ... :)
കൊള്ളാം.
ReplyDelete:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
http://kalyanasaugandikam.blogspot.com/2009/05/blog-post.html
ReplyDeleteസോജന്‍ ഇപ്പോള്‍ നാട്ടിലില്ലേ; ഇതിനു വരാന്‍ പറ്റില്ലേ എന്നു നോക്കൂ..
പൈനാവ് സുന്ദരം തന്നെ :-)
ReplyDeleteസ്വര്‍ഗ്ഗത്തെക്കാള്‍ ...സുന്ദരമാണീ ...സ്വപ്നം വിളയും...ഗ്രാമം ...നന്നായി ട്ടോ ...ഈ ഭൂതത്തിനു ശി ..ബോധിച്ചിരിക്കുന്നു ..
ReplyDeleteWant to speak to you.. please email your number...
ReplyDeletelivestylemagazine@gmail.com
www.malayalamemagazine.com