
ലാവലിന്‍ ഹര്‍ത്താല്‍ ദിവസം രാവിലെ ലാലിന്റെ വിളി വന്നപ്പോള്‍ തന്നെ വിചാരിച്ചു എങ്ങോട്ടൊ യാത്രയയിരിക്കുമെന്നു.ഹര്‍ത്താല്‍ ബൈക്കില്‍ കറങ്ങാന്‍ പറ്റിയ രസകരമായ ദിവസമാണെന്നതില്‍് എനിക്കും അഭിപ്രായവത്യാസമില്ലാത്തതിനാല്‍് അല്പസമയത്തിനുള്ളില്‍ മുറ്റത്ത് ലാലിന്റെ ബൈക്ക് മുരണ്ടുനിന്നു.
വെല്ലസ്ലി സായിപ്പിന്റെ ബംഗ്ലാവും ഗോള്‍ഫ് കോഴ്സും ഒക്കെയുള്ള മൂന്നാറിലെ ചെണ്ടുവരൈ ആണ് ഡേസ്റ്റിനെഷന്‍്.മൂന്നാര്‍ ടോപ്‌സ്റ്റേഷന്‍ റോഡില്‍ കുണ്ടളയില്‍ നിന്നും ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ മനോഹരവും പ്രശാന്തവുമായ ഈസ്ഥലത്തെത്താം.നെപോളിയനെ തോല്പിച്ച വെല്ലസ്ലിയുടെ ചരിത്രം ഉറങ്ങുന്ന ബംഗ്ലാവും ഇവിടുത്തെ ക്ലബും എല്ലാം മൂന്നാറിന്റെ തിരിക്കകുകളില്‍ നിന്നും സഞ്ചാരികളില്‍ നിനും ഏറെ അകലെയാണ്.പലതവണ പോയപ്പോലും ക്യാമറ ഇല്ലാത്തത് മൂലം വലിയ നഷ്ടബോധം തോന്നിയിട്ടുണ്ട്
പൈനാവില്‍ നിന്നും വെള്ളത്തൂവല്‍വഴി മൂന്നാര്‍ എത്തുമ്പോള്‍ തന്നെ മഴയുടെ വഴിയൊരുക്കി തണുത്ത കാറ്റടിച്ചു തുടങ്ങിയിരുന്നു.മാട്ടുപെട്ടിക്കു ശേഷം മഴയില്‍കുതിര്‍ന്നു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും കുണ്ടളയില്‍ യാത്ര അവസാനിപ്പികേണ്ടിവന്നു.വഴിവക്കിലെ ചോര്‍ന്നൊലിക്കുന്ന ചെറിയ ചായതട്ടിലെക്ക് കയറി നനഞ്ഞ ബെഞ്ചില്‍ സ്ഥാനം പിടിക്കുമ്പോള്‍ തന്നേ ചെണ്ടുവരൈ പോക്ക് ഒരിക്കല്‍കൂടി മാറ്റിവെച്ചു.

മഴ നനഞ്ഞു നിന്ന പ്രായംചെന്ന എസ്റ്റേറ്റ് തൊഴിലാളിയുമായി ഒന്ന് ചെങ്ങാത്തപെട്ടു പഴയകഥകള്‍ ചുരണ്ടിയെടുക്കന്‍് ഒരുശ്രമം ചായകുടിക്കുന്നതിനോപ്പം നടത്തി നോക്കി.പഴയ റെയില്‍പാതയും കേപ്പയും അരിയുമൊക്കെ തൂങ്ങി നീങ്ങിയിരുന്ന റോപ്പ് വേയും അയാളുടെ മങ്ങിയ ഓര്‍മകളില്‍ ഉണ്ട്.അറുപത്തിഅന്ചിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ഈ റെയില്‍ വീണ്ടും പണിയാന്‍ പണംതേടി നാട്ടിലേക്ക് മടങ്ങിയ സായിപ്പു പാപ്പരായിപോയത്രേ.ഇന്നും പലയിടങ്ങളിലും റോഡ് കുഴിക്കുമ്പോള്‍ ഇരുമ്പ് പാളങ്ങള്‍ കിട്ടാറുണ്ട് പോലും.

നൂറു വര്‍ഷത്തിന്റെ പഴക്കമുള്ള റോപ്പ് വേയുടെ ചില ചക്രങ്ങള്‍ ഇന്ന് ഒരു പെട്ടിക്കടയുടെ കാലുകളാണ്.റെയില്‍പാളത്തിന്റെ അവസാന കഷ്ണം മൂന്നാറിലെ CSI പള്ളിയുടെ ഗേറ്റില്‍ അടുത്ത കാലംവരെ ഉണ്ടായിരുന്നു.ചൂട് ചായയും വടയും കഴിച്ചു മഴ കണ്ടിരുനപ്പോള്‍ ചെണ്ടുവരൈ പോകാന്‍ പോകാത്തതിന്റെ വിഷമംമാറി.അത്ര സുന്ദരമായ മഴ.അതിന്റെ ഭംഗി പകര്‍ത്താന്‍ ഞാന്‍ നടത്തിയ ചില ദയനീയ ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍.


