Monday, June 1, 2009

വരയാട്ടുമൊട്ട


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.


സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍.

അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.




മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.
പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.




പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.





പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു


എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്

26 comments:

  1. സോജന്‍, ഈ വിവരണം ആരെയും ആകര്‍ഷിക്കുക തന്നെ ചെയ്യും, വൈകാതെ ഞാനും പോകുന്നുണ്ട് അവിടേയ്ക്ക്....നന്ദി....

    ReplyDelete
  2. നന്നായിട്ടുണ്ട് യാത്ര വിവരണം
    സോജന്‍ സെ ഓര്‍മ്മയുണ്ടോ ഈ മുഖം..?

    ReplyDelete
  3. നന്ദി ശിവ ..പോയി നല്ല ചിത്രങ്ങളും അനുഭവങ്ങളുമായി വരൂ
    കണ്ണനുണ്ണി എന്ത് ചോദ്യമാണിത്..ഇപ്പോള്‍ ബന്ഗ്ലൂരില്‍ ആണല്ലേ ..നമ്പര്‍ /ചാറ്റ് id തരൂ ഞാന്‍ വിളിക്കാം

    ReplyDelete
  4. സോജന്‍ മികച്ച വിവരണം ,നല്ല ചിത്രങ്ങളും .വായനക്കാരേ യാത്രക്കൊപ്പം കൊണ്ട് പോകുന്ന ശൈലി .നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍
    സജി

    ReplyDelete
  5. മഴയും മഞ്ഞും മലകളും ആര്‍ക്കാ ഇഷ്ടമല്ലാത്തത്.... വളരെ നന്നായിട്ടുണ്ട് ഇതുപോലത്തെ യാത്രകള്‍ നടത്താന്‍ പറ്റുന്നത് തന്നെ മഹാ ഭാഗ്യം... ചിത്രങ്ങള്‍ കുറച്ചു കൂടി ക്ലിയര്‍ ആവാമായിരുന്നു...

    ReplyDelete
  6. അങ്ങനെ വീണ്ടും ഒരു നല്ല വിവരണവുമായി വന്നതിനു നന്ദി !
    ഇടുക്കിയില്‍ പാല്‍ക്കുളം മേട് എന്നൊരു സ്ഥലമുണ്ട് കയറിയിട്ടുണ്ടോ ?
    കേട്ടിടത്തോളം അതിനൊപ്പം വരും ഇതിന്റെ ഭംഗിയും !
    അവിടെ പോയിട്ടുണ്ടെങ്കില്‍ ഏതാണ് കൂടുതല്‍ നല്ലത് എന്നൊന്ന് പറയണേ?

    ReplyDelete
  7. സോജാ;
    നമൂക്ക് എല്ലാവര്‍ക്കും കൂടി ഇല്ലിക്കല്‍ കല്ല് ഒന്നു കയറിയാലോ..

    മികച്ച യാത്രാവിവരണം. പക്ഷേ ആ പടങ്ങള്‍ ഒന്നു കൂടി ഗംഭീരമാക്കേണ്ടതുണ്ട്. എങ്കിലേ മൊത്തത്തില്‍ ഒരു പൂര്‍ണ്ണത കൈവരുകയുള്ളൂ..

    ReplyDelete
  8. നാട്ടുകാരന്‍ ചേട്ടാ കമന്റിനു നന്ദി.
    പിന്നെ പല്ക്കുലമേട്‌ എന്റെ വീടിന്റെ അടുത്താണ് .ഞാന്‍ അവിടെ പോകാറുണ്ട്.ഒരു പോസ്റ്റും ഇട്ടിരുന്നു ..ഈ പോസ്റ്റ്‌ നോക്കൂ
    http://beingstrange.blogspot.com/2009/04/blog-post_17.html

    ഹരീഷ് ചേട്ടാ ചിത്രങ്ങള്‍ അല്പം വലുതാക്കിയതാണ് പ്രശ്നം ആയതു എന്ന് തോന്നുന്നു ..പിന്നെ എന്നാണ് ഇല്ലിക്കല്‍ പോകേണ്ടത് ..ഈ ആഴ്ച നടക്കുമോ? ഞാന്‍ ശനി ഞായര്‍ ദിവസങ്ങളില്‍ റെഡി ആണ്.ഞാന്‍ ഹരീഷ് ചേട്ടനെ വിളിക്കാം
    വിജിത ..വളരെ നന്ദി ..ഇനി പടങ്ങള്‍ ഇടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം
    സജി മാഷെ ..വളരെ നന്ദി ..സ്പെയിനില്‍ അടിച്ചുപോളിക്കുവനല്ലേ

    ReplyDelete
  9. സോജന്‍സ് എന്‍റെ നമ്പര്‍ 09740189690 . വിളിക്കുട്ടോ

    ReplyDelete
  10. കൊള്ളാം സോജന്‍.
    വരയാടിനെ ഒന്നും കണ്ടില്ലല്ലോ?
    :)

    ReplyDelete
  11. നന്നായിരിക്കുന്നൂട്ടോ വിവരണം. ഇഷ്ടമായി :)

    ReplyDelete
  12. ..നല്ല ഫോട്ടോകള്‍..നല്ല വിവരണം...
    ഇഷ്ടപ്പെട്ടു...

    ReplyDelete
  13. സോജാ,
    കമന്റാന്‍ അല്പം വൈകി,..

    മാതൃഭൂമിയിലെ വാര്‍ത്ത കണ്ടാണ് സോജന്‍ പോകാന്‍ തീരുമാനിച്ചത് അല്ലേ?
    ഞങ്ങള്‍ പോയത് സോജനൊക്കെ പോയതിന്റെ ഫോട്ടോ കണ്ട് ഹരം കേറിയാണ്.. വരയാടിനെ കണ്ടില്ലെങ്കിലും, കുറെ കാഷ്ടങ്ങള്‍ കണ്ടൂ..;)

    ഈ റോസ്ബിന്‍പാലക്കല്‍ ആളൊരു കിടു ആണെന്നു തോന്നുന്നല്ലോ.. നല്ല ഫോട്ടോസ്.. (ഇങ്ങനെ ഒരു കമറ്റിട്ടീല്ലേല്‍ തല്ലുമെന്നാ അവന്‍ പറഞ്ഞിരിക്കുന്നത്)

    എഴുത്ത് ഇഷ്ടപ്പെട്ടു.. എന്നാലുംകുറച്ചുകൂടി വിശദമായി എഴുതാമായിരുന്നു എന്ന് തോന്നി..

    പിന്നെ, ഹരീഷേട്ടാ, സോജാ ഇല്ലക്കക്കല്ല് കേറാന്‍ എന്നേക്കൂടി വിളിക്കണേ..

    ReplyDelete
  14. സോജൻ വിവരണവും ചിത്രങ്ങളും കാണുമ്പോൾ അവിടെ പോകണം എന്നുണ്ട്. നടക്കുന്ന കാര്യം കണ്ടുതന്നെ അറിയണം. പുതിയ ഒരു സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  15. ഒരുപാട് ഒരുപാട് ഇഷ്ടായി.നല്ല വിവരണവും ഫോട്ടോകളും

    ReplyDelete
  16. ഹാ! ഒരു യാത്ര ചെയ്ത പോലെ... കോന്റാക്ടിനും ഫോണ്‍ നമ്പറിനും നന്ദി :)

    ReplyDelete
  17. ഈറ്റക്കാടുകള്‍ നുഴഞ്ഞുകടന്ന്, മലമുകളിലെ മേഘങ്ങള്‍ കൊണ്ട് നനഞ്ഞ്....മനോഹരവും സാഹസികവുമായ ഈ യാത്ര അക്ഷരാര്‍ത്ഥത്തില്‍ കൊതിപ്പിച്ചുകളഞ്ഞു സോജന്‍.

    ഗൈഡിനേം ഗാര്‍ഡിനേം ഒന്നും ഞാന്‍ വിളിക്കുന്നില്ല. ഞാന്‍ സോജനെ വിളിച്ചോളാം. നമുക്കൊന്നുകൂടെ പോയാലോ ? നമ്പര്‍ തരൂ...

    ശംഭു എന്ന അട്ടനിവാരണിയെപ്പറ്റി വിശദീകരിക്കാമോ ? കഞ്ചാവിനെ ശംഭു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതുതന്നാണോ സാധനം ഇത്. അങ്ങനാണെങ്കില്‍ കൈവശം വെച്ച് നടക്കുന്നത് പ്രശ്നമാകില്ലേ ? എനിക്ക് എറണാകുളത്തുനിന്ന് വയനാട് വരെയൊക്കെ ഇതുമായി പോകാനാവില്ലല്ലോ ?
    എന്താണ് ശംഭു എന്ന് വ്യക്തമാക്കുമല്ലോ ?

    ReplyDelete
  18. ഇങ്ങിനെയൊരു സ്ഥലമുണ്ടോ പൊന്മുടിക്കടുത്ത്!പരിചയപ്പെടുത്തിയതിനു നന്ദി. :-)

    > ഗൈഡ് കനം കുറഞ്ഞ വടിയുമായി വന്നത് എന്തിനായിരുന്നു? ശംഭുക്കിഴികള്‍ പോലെ അതിനെന്തെങ്കിലും ഉപയോഗം?
    > ചിത്രങ്ങളില്‍ ഈറ്റക്കാടിനുള്ളിലൂടെയുള്ള, അട്ടകള്‍ നിറഞ്ഞ വഴിയുടെ ചിത്രം കൂടി ആവാമായിരുന്നു.
    > വരയാടുകളൊക്കെ എവിടെപ്പോയിരുന്നു? അവ എവിടെയാണ് ഒളിച്ചിരിക്കുക?
    --

    ReplyDelete
  19. വരയാടുമൊട്ട ശെരിക്കും കൊതിപ്പിച്ചുകളഞ്ഞു.
    നല്ല വിവരണത്തിനും പടത്തിന്നും നന്ദി

    ReplyDelete
  20. അനില ചേട്ടാ..ലക്ഷ്മി..നന്ദി ഈ യത്രയില്‍ വരയാടുകളെ കണാന്‍ കഴിഞ്ഞില്ല.ഇവീടെ ഉള്ളവ രജമലയില്‍ നിന്നും വിഭിന്നമായി വളരെ പേടിയുള്ളവയാണ്
    hAnLLaLaTh,
    അരുണ്,
    പുള്ളിക്കാരാ‍
    കുഞ്ഞയി
    .. നന്ദി :)
    മണികണ്ടന്‍ ചേട്ടാ പൊയി വരുമ്മ്ബൊള്‍ നല്ല ചിത്രങല്‍ പ്രതീക്ഷിക്കുന്നു
    ധനേഷേ,
    റൊസ്ബിന്‍ പരഞ്ഞിരുന്നു നിങ്ങളുടെ യാത്രയെ പറ്റി.
    പിന്നെ റോസ്ബിന്‍ പാലക്കല്‍ ആളു മഹാ‍സംഭമല്ലെ

    ReplyDelete
  21. പൊന്മുടിയില്‍ പോയിട്ടുണ്ടെങ്കിലും വരയാട്ടുമൊട്ട- പോയിട്ടില്ലേ.പോകുമൊരിയ്ക്കല്‍ .
    നല്ല വിവരണം‍.

    ReplyDelete
  22. ഹരി,
    കനം കുറഞ്ഞ ബലമുള്ള ആ വടികള്‍ ഊന്നുവടികളായി ഉപയൊഗിക്കാന്‍ ആയിരുന്നു.തെന്നിപൊകുന്ന മണ്ണില്‍ അതു വളരെ പ്രയൊജനം ചെയ്തു.
    ഈറ്റക്കാടുകള്‍ കടക്കുന്നതു നന്നെ ബുധിമുട്ടയിരുന്നതു കൊണ്ടു ഫൊറ്റൊ എടുക്കാ‍ന്‍ കഴിഞ്ഞില്ല.ഈ യത്രയില്‍ വരയാടുകളെ കണാന്‍ കഴിഞ്ഞില്ല.ഇവീടെ ഉള്ളവ രജമലയില്‍ നിന്നും വിഭിന്നമായി വളരെ പേടിയുള്ളവയാണ്..അതിനല്‍ തന്നെ ഇവിടെ വച്ചു വരയാടിനെ കണണാമെങ്കില്‍ നല്ല ഭാഗ്യം വേണം എന്നു പിന്നീടാണ് മനസിലയതു.

    ReplyDelete
  23. നിരക്ഷരാ‍...
    താങ്കളൊടൊപ്പം ഒരു യാത്ര.. അത് എന്റെ വലിയ ഒരു ആഗ്രഹമാണ്.യാത്ര എന്നു വേണമെന്നു പറയൂ..ബാക്കി ഒക്കെ ഞാ‍ന്‍ നോക്കികൊള്ളാം.ഹരീഷ് ചേട്ടനും ധനേഷിനും തല്പര്യമുണ്ടാകും..നമുക്കു അവരെ കൂടി വിളിക്കം(ഹരീഷ് ചേട്ടന്‍ മനൊജ് ചേട്ടന്‍ എത്തുംബൊള്‍ ഇല്ലിക്കല്‍ മല കയറന്‍ പ്ലന്‍ ഇടുന്നുണ്ട്)..

    ശംഭു എന്നു പറയുന്നതു പാന്‍ പരാഗ് പൊലെ കവരില്‍ കിട്ടുന്ന ഒരു ലഹരി വസ്തുവാണ്.കയ്യില്‍ തിരുമ്മി നാക്കിനടിയില്‍ ആളുകള്‍ ഇതിടുന്നത് കണ്ടിട്ടുണ്ട്.ഇതു ചെറിയ പരുത്തി തുണിയില്‍ കെട്ടി നെല്ലിക്കാ വലിപ്പത്തിലുള്ള കിഴിയാക്കുന്നു.ഇത് ചെറുതായി നനച്ചിട്ടു അട്ടയെ തൊട്ടാല്‍ അപ്പൊള്‍ തന്നെ ആശാന്‍ പിടിവിടും.കൂടുതല്‍ അട്ടയുള്ള് സ്തലങ്ങലില്‍ പൊകുമ്പൊള്‍ രണ്ട് സൊക്സുകള്‍ക്കുള്ളില്‍ ഇതു നിരച്ചിട്ടു കാലില്‍ ഇട്ടാല്‍ പിന്നെ അട്ടയെ പേടിക്കുകെ വേണ്ട.
    ശംഭു കടകളില്‍ പരസ്യമായി വില്‍ക്കുന്നതും കേരളത്തിലെ ഏതു ഓണംകേറമൂലയിലെയും മാടക്കടകളില്‍ ലഭിക്കുന്നതുമാണ്.ആതു കൊണ്ടു കൊണ്ടു പൊകുന്നതു കൊണ്ടു നൊ പ്രൊബ്ലം.

    എന്റെ നമ്പര്‍ 91-9447522368
    അപ്പൊള്‍ ബാക്കി ഫൊണിലൂടെ

    ReplyDelete
  24. സോജന്‍..

    ഇതാണോ ശംഭു ? ഇപ്പോ മനസ്സിലായി. അട്ടപോലും വിട്ടിട്ട് ഓടിക്കളയുന്ന സാധനമാണ് മനുഷ്യന്‍ നാക്കിനടിയിലും പല്ലിനും മോണയ്ക്കും ഇടയിലുമൊക്കെ വെച്ച് ലഹരി അനുഭവിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ ഇതുപയോഗിക്കുന്ന മനുഷ്യരോട് സഹതാപം തോന്നുന്നു. എത്ര മാരകമായ വിപത്തിനെയാണവര്‍ നിസ്സാരമായി വായില്‍ കൊണ്ടുനടക്കുന്നത്.

    അപ്പോ എല്ലാം പറഞ്ഞതുപോലെ. ഞാന്‍ നാട്ടിലെത്തിയ ശേഷം വിളിക്കാം. ശംഭുവും, ലീച്ച് സോക്‍സും, റെയിന്‍ കോട്ടുമൊക്കെയായി നമ്മള്‍ ഇറങ്ങുന്നു. മഴയെന്നോ വെയിലെന്നോ ഉള്ള വ്യത്യാസമൊന്നും നോക്കാതെ. ഹരീഷും, ധനേഷും ഒക്കെയാകുമ്പോള്‍ സംഗതി കൊഴുക്കും. ഹരീഷ് ഇനി ബ്ലോഗേഴ്‌സിനുവേണ്ടി നാട്ടില്‍ ടൂര്‍ ഓപ്പറേറ്ററായും ഗൈഡായുമൊക്കെ സേവനം കൊടുക്കാന്‍ തുടങ്ങുമോന്നാ എന്റെ പേടി :) മറ്റൊന്നും കൊണ്ടല്ല, എണ്ണപ്പാടത്തെ പണിയൊക്കെ കഴിഞ്ഞ് വന്നിട്ട് ഞാനാ പരിപാടികളൊക്കെ നാട്ടില്‍ ചെയ്യാനിരിക്കുകയാ.. :):)

    ReplyDelete
  25. അപ്പോൾ യാത്രകളൊക്കെ നടക്കട്ടെ.എല്ലാ യാത്രികർക്കും ആശംശകൾ.ആ ശംഭുവിന്റെ ഉപയോഗം ഒന്നു പരീക്ഷിച്ചു നോക്കണം.അടുത്ത യാത്രയിലാകട്ടെ.
    എന്നാൽ ഇനി ചെറായിയിൽ വച്ചു കാണാം...

    ReplyDelete
  26. ഇത് വായിച്ചപ്പോ എനിക്ക് ട്രെക്കിങ്ങ് ചെയ്യാന്‍ വല്ലാത്ത കൊതിയാവുന്നു. മഴയാണേല്‍ ഈ വഴിക്കൊന്നും വരുന്നുമില്ല.
    അട്ടനിവാരിണിയെക്കുറിച്ച് പറഞ്ഞുതന്നതിന് നന്ദി :-)

    ReplyDelete